Skip to main content

നവകേരള നിർമിതിക്കായുള്ള മികച്ച മാതൃകകൾ സമന്വയിപ്പിച്ച് ഫ്രീഡം ഫെസ്റ്റ്

*ഫ്രീഡം ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും

       വിജ്ഞാന വിപ്ലവത്തിന്റെ കാലത്ത്  വിതരണത്തിൽ സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് രാജ്യത്തിനാകെ മാതൃകയാവുകയാണ്. സാങ്കേതിക വിദ്യയുടെയും നൂതനാശയ നിർമിതിയുടെയും സാധ്യതകൾ സാമൂഹ്യ പുരോഗതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാണ് ഈ സമ്മേളനം.

       രാജ്യാന്തര പ്രശസ്തരും വിദഗ്ധരും യുവജനങ്ങളും പങ്കെടുക്കുന്ന വിവിധ ചർച്ചകളാണ് മേളയുടെ മുഖ്യ ആകർഷണം.

       ഫ്രീഡം ഫെസ്റ്റിന്റെ അവസാന ദിനമായ നാളെ (ചൊവ്വാഴ്ച) രാവിലെ 10ന് പ്രധാനവേദിയിൽ 'നവകേരള നിർമിതിക്കായുള്ള സംരംഭങ്ങൾഎന്ന വിഷയത്തിൽ വിവിധ പ്രഭാഷണങ്ങളോടെ പരിപാടികൾക്ക് തുടക്കമാകും.  ഇ - ഗവേണൻസിൽ സംസ്ഥാനം കൈവരിച്ച പുരോഗതി'’ എന്ന വിഷയത്തിൽ ചീഫ് സെക്രട്ടറി ഡോ വി വേണു മുഖ്യ പ്രഭാഷണം നടത്തും. മുൻ പ്രതിരോധ സെക്രട്ടറി അജയ് കുമാർകെ ഫോൺ മാനേജിംഗ് ഡയറക്ടർ സന്തോഷ് ബാബുഐ.ഐ.എം കോഴിക്കോടിനെ പ്രതിനിധീകരിച്ച് ശ്രീജിത്ത് ആലത്തൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. സംസ്ഥാന ഐ. ടി സെക്രട്ടറി രത്തൻ യു കേൽകർ മോഡറേറ്ററാകും.

       തുടർന്ന് 11.30 മുതൽ ഒരു മണി വരെ  'കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ രണ്ട് ദശാബ്ദങ്ങൾഎന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും.  ഇ- ക്യൂബ് പഠന റിപ്പോർട്ട് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വേദിയിൽ പ്രകാശനം ചെയ്യും.  മുൻ വിദ്യാഭ്യാസമന്ത്രി എം.എ ബേബി മുഖ്യപ്രഭാഷണം നടത്തും. അഖില രാധാകൃഷ്ണൻ (സാമൂഹ്യ നയവിദഗ്ധയുണിസെഫ് ),  ഗുരുമൂർത്തി കാശിനാഥ് (ഐ.ടി ഫോർ ചേഞ്ച്ബാംഗ്ലൂർ)പി.കെ ജയരാജ് (സീനിയർ കൺസൾട്ടന്റ്കൈറ്റ്) തുടങ്ങിയവർ പങ്കെടുക്കും.

       തുടർന്ന് കൈറ്റ് ഐ.ടി ക്ലബ്ബ് വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെക്കും. കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് മോഡറേറ്ററാകും.

       രണ്ടു മണി മുതൽ 3.30 വരെ 'ബാങ്കിംഗ് രംഗത്ത് ബ്ലോക്ക് ചെയിൻ: ഇന്ത്യയിൽ ഇ - റുപിയുടെ ഭാവിഎന്ന വിഷയത്തിൽ സംവാദമാണ്. പ്രസന്ന ലോഹർ (മുൻ മേധാവിഇന്നോവേഷൻ - ഡിസിബി ബാങ്ക്)സുദീപ് ചൗധരി (മേധാവിഇന്ത്യ ബ്ലോക്ക് ചെയിൻഎൻ.പി. സി. ഐ)മഹേഷ് ഗോവിന്ദ് (സ്ഥാപകൻഡിജിലെഡ്ജ്)ശരൺ ജോസഫ് (ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്ഫെഡറൽ ബാങ്ക്) തുടങ്ങിയവർ സംസാരിക്കും. സുനിൽ രവീന്ദ്രൻ (അലയൻസ് ടെക്‌നോളജീസ് ) മോഡറേറ്ററാകും.

       രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വേദി രണ്ടിൽ കൈറ്റ് സംഘടിപ്പിക്കുന്ന ഡിജിറ്റൽ എജുക്കേഷൻ കോൺക്ലേവ് നടക്കും. ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം നടത്തിയ മുന്നേറ്റങ്ങളും മികച്ച മാതൃകകളും ഉൾപ്പെടുത്തിയുളളതാണ് പരിപാടി. വേദി മൂന്നിൽ രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ  ശാസ്ത്ര സാങ്കേതിക സഹകരണ മേഖലയിലെ സമകാലീന വിപ്ലവം’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കും.

       വൈകീട്ട് 3.30 മുതൽ 5.30 വരെ പ്രധാന വേദിയിൽ ഫ്രീഡം ഫെസ്റ്റിന്റെ സമാപന സമ്മേളനം നടക്കും.

പി.എൻ.എക്‌സ്3861/2023

date