Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

01.01.2024 യോഗ്യതാ തീയതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന് മുന്നോടിയായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.വോട്ടര്‍ പട്ടിക പുതുക്കല്‍ കുറ്റമറ്റതാക്കാന്‍ സഹകരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കളക്ടര്‍ അഭ്യര്‍ഥിച്ചു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനും വോട്ടര്‍ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉള്‍പ്പെടെ അവസരമുണ്ടാകും.പോളിംഗ് സ്‌റ്റേഷനുകളുടെ പുനക്രമീകരണവും പരിശോധിക്കും. വോട്ടര്‍മാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തും. സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക 2023 ഒക്ടോബര്‍17ന് പ്രസിദ്ധീകരിക്കും.കരട് പട്ടികയിലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. ബി.എല്‍.ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന്,വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ്, www.voters.eci.gov.in ഇവയില്‍ ഏതെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ceokerala.gov.in സന്ദര്‍ശിക്കാം. യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date