Skip to main content

സംരംഭകര്‍ക്കായുള്ള ധനസഹായ പദ്ധതികള്‍ ഉത്പാദനമേഖലയിലെ സംരംഭകര്‍ക്കായി സാമ്പത്തിക സഹായ പദ്ധതി (ഇ.എസ്.എസ്) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,00,30,646 രൂപ വിതരണം ചെയ്തു

വ്യവസായ വാണിജ്യ വകുപ്പ് മുഖേന ഉത്പാദന മേഖലയിലുള്ള സംരംഭകര്‍ക്കായി മൂന്ന് ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് സംരംഭകത്വ സഹായ പദ്ധതി(ഇ.എസ്.എസ്). കേരളത്തിലെ ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തിന് അനുസരിച്ച് സാമ്പത്തിക സഹായം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപകന്റെ വിഭാഗം, ഉത്പാദന മേഖല, സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല എന്നിവയനുസരിച്ച് സ്ഥിര നിക്ഷേപത്തിന്റെ 15 മുതല്‍ 45 ശതമാനം വരെ യൂണിറ്റിന് സബ്സിഡി ലഭിക്കും. ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നതിന് ധനകാര്യ സ്ഥാപനത്തില്‍നിന്നും വായ്പ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമില്ല. ജില്ലയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 28 യൂണിറ്റുകള്‍ക്കായി 3,00,30,646 രൂപ പദ്ധതി മുഖേന നല്‍കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം 13 യൂണിറ്റുകള്‍ക്ക് 87,09,300 രൂപയുമാണ് നല്‍കിയിട്ടുള്ളത്.

date