Skip to main content

ഓണാഘോഷം : റസിഡൻഷ്യൽ  കലോത്സവത്തിലേക്ക്‌ അപേക്ഷ  ക്ഷണിച്ചു

 

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള റസിഡൻഷ്യൽ  കലോത്സവത്തിലേക്ക്‌ 18 വയസിനു മുകളിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ  ക്ഷണിച്ചു. മോഹിനിയാട്ടം, ഒപ്പന, തിരുവാതിരകളി, മാർഗംകളി, സിനിമാഗാനം (കരോക്കേ), നാടൻപാട്ട്, മാപ്പിളപ്പാട്ട്,  മിമിക്രി / മോണോആക്ട്, സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), സംഘഗാനം എന്നീ ഇനങ്ങളിൽ അപേക്ഷ സമർപ്പിക്കാം. ആഗസ്റ്റ് 18 ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പരിപാടിയുടെ അന്തസത്ത വ്യക്തമാക്കുന്ന ഓഡിയോ/ വീഡിയോ/ സ്ക്രിപ്റ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ onamdtpc2023@gmail.com എന്ന ഇ മെയിൽ ഐഡിയിലേക്കോ,  ഡിടിപിസി ഓഫീസിൽ  നേരിട്ടോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ www.dtpckozhikode.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 8921845957, 04952720012.

date