Skip to main content

അരിക്കുളത്ത് ആത്മ വളണ്ടിയർമാർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

 

അരിക്കുളം ഗ്രാമപഞ്ചായത്തിൽ സാമൂഹ്യ നീതിവകുപ്പ്, നഷാ മുക്ത് ഭാരത് അഭിയാൻ, വിമുക്തി എന്നിവയുടെ സഹകരണത്തോടെ ലഹരിക്കെതിരെ നടപ്പിലാക്കുന്ന ആത്മ പദ്ധതിയുടെ ഭാഗമായി  ആത്മ വളണ്ടിയർമാർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷറഫ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. വിമുക്തി ജില്ലാ കോർഡിനേറ്റർ ഇ പ്രിയ ആത്മ വളണ്ടിയർമാർക്ക് ക്ലാസ് എടുത്തു.
സെപ്റ്റംബർ 15 ന് മുമ്പായി വാർഡ് തല ജനകീയ കൺവെൻഷൻ, അയൽസഭ, അധ്യാപക, യുവജന, വിദ്യാർത്ഥി സംഗമങ്ങൾ എന്നിവ നടത്തും. ഇതിന് മുന്നോടിയായി ആഗസ്റ്റ് 15ന് 1000 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്റർ പതിക്കാനും ശില്പശാലയിൽ തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് കെ.പി രജനി, സ്ഥിരം സമിതി ചെയർമാൻമാരായ എം പ്രകാശൻ, എൻ.വി. നജീഷ് കുമാർ, എൻ.എം. ബിനിത, ബ്ലോക്ക് മെമ്പർ കെ അഭിനിഷ്, ആത്മ കൺവീനർ ടി സുരേഷ് എന്നിവർ സംസാരിച്ചു.

date