Skip to main content

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

 

സംസ്ഥാന സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ വില്ല്യാപ്പള്ളി  ഗ്രാമ പഞ്ചായത്തിൽ  സംരംഭക ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുരളി പൂളക്കണ്ടി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  രജിത എന്നിവർ സംസാരിച്ചു. തോടന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വ്യവസായ വികസന ഓഫീസർ ഷിനോജ്, തോടന്നൂർ ബ്ലോക്ക്‌ എഫ്.എൽ.സി രാധാകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. അമ്പതോളം പേർ  പരിപാടിയിൽ പങ്കെടുത്തു. വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌  ഇ.ഡി.ഇ ജിൽക സലാം സ്വാഗതവും ബ്ലോക്ക്‌ വ്യവസായ ഓഫീസർ  ഷിനോജ് നന്ദിയും പറഞ്ഞു

date