Skip to main content

സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു

 

കേരള സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ സംരംഭക ശിൽപ്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഷിജിത്ത് എൻ.ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ വ്യവസായ വികസന ഓഫീസർ സുധീഷ് വി.കെ, വിവിധ ഗ്രാമപഞ്ചായത്ത് എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യുട്ടീവുമാരായ ജിതിൻ കുമാർ, പ്രേംജിഷ്ണു എന്നിവർ സംരംഭകത്വ പ്രാധാന്യം, സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വിവിധ തരം സർക്കാർ പദ്ധതികൾ ആനുകൂല്യങ്ങൾ, ലൈസൻസ് നടപടി ക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സംസാരിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എൻ.ആർ രാഘവൻ, മോനിഷ, പഞ്ചായത്ത് ഇ ഡി ഇ സൂരജ്  എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എഴുപതോളം പേർ പങ്കെടുത്തു.

date