Skip to main content

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ വാര്‍ഡ്തല സംഗമം

അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് ജില്ലയിലെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ വാര്‍ഡ് തല സംഗമം നടത്തുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസന്‍ അറിയിച്ചു. ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഓരോ വാര്‍ഡുകളിലും കൂടുതല്‍ സജീവമാക്കുന്നതിനും കൃത്യമായി  യോഗം ചേരല്‍, സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍, സമൂഹത്തിലെ സജീവമായ ഇടപെടല്‍ കാര്യക്ഷമമാക്കുക എന്നിവയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. 2023 ആഗസ്റ്റ് മുതല്‍ 2024 മാര്‍ച്ച് 24 വരെ എല്ലാ മാസവും രണ്ട് തവണ അതത് വാര്‍ഡുകളില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date