Skip to main content

എക്കലും ചെളിയും ലേലം 16 ന്

ജില്ലയില്‍ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും അതിന്റെ കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നീ പുഴകളിലെ പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്നും നീക്കം ചെയ്ത് വിവിധ പഞ്ചായത്തുകളിലെ 37 ഇടങ്ങളിലായി കൂട്ടിവെച്ചിരിക്കുന്ന എക്കലും ചെളിയും മറ്റവശിഷ്ടങ്ങളും ലേലം നടത്തി വില്‍ക്കുന്നു. മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പാന്‍ കാര്‍ഡും സഹിതം എത്തണം. തൂതപ്പുഴയുടേത് കരിമ്പുഴ ചങ്ങലേരി കോസ്വേയ്ക്ക് സമീപത്ത് ആഗസ്റ്റ് 16 ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491-2522808

date