Skip to main content

കോവിഡ്: മരണാനന്തര ധനസഹായത്തിന് സെപ്റ്റംബര്‍ എട്ട് വരെ അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാലക്കാട് ജില്ലാ ഓഫീസില്‍ അംഗത്വമുള്ള തൊഴിലാളികളില്‍ 2021 മെയ്  20 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ കോവിഡ് ബാധിച്ച് മരണപ്പെട്ട രജിസ്റ്റേര്‍ഡ് തൊഴിലാളികളുടെ ആശ്രിതര്‍ക്ക് മരണാന്തര ധനസഹായത്തിന് അപേക്ഷിക്കാം. 30,000 രൂപ വീതമാണ് ധനസഹായം. തൊഴിലാളികളുടെ ആശ്രിതരാണ് അപേക്ഷിക്കേണ്ടത്. നോമിനിയുടെ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ്, കോവിഡ് ബാധിച്ചാണ് മരണപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന രേഖ എന്നിവ സഹിതം കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491- 2515765

date