Skip to main content

സ്കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

                സ്കോൾ-കേരള മുഖേന 2023 – 25 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി.  പിഴയില്ലാതെ ഓഗസ്റ്റ് 23 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 5 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.  ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ www.scolekerala.org യിൽ ലഭ്യമാണ്.  ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം. 

പി.എൻ.എക്‌സ്3874/2023

date