Skip to main content

പൊതുതെളിവെടുപ്പ് ആഗസ്റ്റ് 23ന്

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, വൈദ്യുതി വിതരമത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ച പെറ്റിഷൻ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പൊതുതെളിവെടുപ്പ് ആഗസ്റ്റ് 23ന് തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 10.30ന് നടത്തും.  പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരവും പങ്കെടുക്കാം.  വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ആഗസ്റ്റ് 22ന് ഉച്ചയ്ക്ക് 12നു മുൻപായി പേരും വിശദവിവരങ്ങളും, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിക്കണം.  തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.orgപൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം.  ലഭിക്കുന്ന അഭിപ്രായങ്ങൾ ആഗസ്റ്റ് 23നു ബുധനാഴ്ച വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്‌സ്3885/2023

date