Skip to main content

മിഷൻ ഇന്ദ്രധനുഷ് 5.O സമ്പൂർണ്ണ വാക്സിനേഷൻ   തീവ്രയജ്ഞം ഒന്നാംഘട്ടം: ജില്ലയിൽ വിജയകരമായി പൂർത്തീകരിച്ചു

 

ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാൻ വിട്ടുപോയിട്ടുള്ള അഞ്ചു വയസ്സ് വരെയുള്ള കുട്ടികളെയും ഗർഭിണികളെയും കണ്ടെത്തി അവരെ  U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുകയും അവർക്ക് വാക്സിൻ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷിന്റെ ഒന്നാം ഘട്ടം എറണാകുളം ജില്ലയിൽ വിജയകരമായി പൂർത്തിയാക്കി. 

ഓഗസ്റ്റ് 7 മുതൽ 12 വരെയാണ് ഇന്ദ്രധനുഷ് ഒന്നാം ഘട്ടം നടന്നത്. 5 വയസുവരെയുള്ള കുട്ടികളിൽ 4721 പേർക്ക് വാക്സിൻ എടുക്കാൻ ലക്ഷ്യമിട്ടതിൽ 5055 പേരും(107.1%) ഗർഭിണികളിൽ 1632 പേർക്ക് ലക്ഷ്യമിട്ടതിൽ 1596 പേർക്ക്(97.8%) വാക്സിൻ നൽകി.

മിഷൻ ഇന്ദ്രധനുഷിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 11  മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരെയും നടത്തും.

date