Skip to main content

ഭൂമി തരംമാറ്റം: സെക്ഷനുകളില്‍ നിന്ന് വിവരം അറിയുന്നതിന് സമയം നിജപ്പെടുത്തി

 

ഫോര്‍ട്ട്‌കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി തരംമാറ്റവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ബന്ധപ്പെട്ട സെക്ഷനുകളില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തിങ്കള്‍ രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെയായി നിജപ്പെടുത്തി. അതേസമയം അന്വേഷണ കൗണ്ടറില്‍ നിന്ന് എല്ലാ ദിവസവും വിവരങ്ങള്‍ അറിയാം.

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട ഫയലുകള്‍ പഴയ കേസുകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുകൊണ്ട് സമയബന്ധതമായി തീര്‍പ്പാക്കുന്നതിനുളള ഊര്‍ജ്ജിതമായ നടപടികള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ക്രമീകരണവുമായി ദയവായി സഹകരിക്കണമെന്ന് ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച തരംമാറ്റ അപേക്ഷകളുടെ തല്‍സ്ഥിതി ഓണ്‍ലൈന്‍ ആയി തന്നെ സ്വയം അല്ലെങ്കില്‍ സേവനകേന്ദ്രങ്ങള്‍ വഴി അപേക്ഷകന് പരിശോധിച്ച് അറിയാം. പഴയ അപേക്ഷകള്‍ സംബന്ധിച്ച് മേല്‍ സൂചിപ്പിച്ച സമയത്തും 0484-2215340 എന്ന ഫോണ്‍ നമ്പറിലും അന്വേഷിക്കാം. 

ഓണ്‍ലൈന്‍ അപേക്ഷകളുടെ തല്‍സ്ഥിതി പരിശോധിക്കുന്നവിധം https://revenue.kerala.gov.in/ എന്ന  മെനു ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ സ്റ്റാറ്റസില്‍ തരംമാറ്റം സെലക്ട് ചെയ്ത് ഫയല്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ സ്റ്റാറ്റസ് ലഭ്യമാകും. 

date