Skip to main content

മേരി മാട്ടി മേരാ ദേശ്: മാതൃകയായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

മേരി മാട്ടി മേരാ ദേശ് യജ്ഞത്തിന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പഞ്ച് പ്രാണ്‍ പ്രതിജ്ഞ ചൊല്ലി സ്വാതന്ത്രത്തിന്റെ അമൃത വര്‍ഷം ആഘോഷിച്ചു. അമൃത് സരോവറില്‍ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ ഏറ്റെടുത്ത നവീകരിച്ച ഇളമാട് ഗ്രാമപഞ്ചായത്തിലെ വെള്ളിഞ്ചല്‍ ചിറയുടെ കരയില്‍ വീരോം കാ വന്ദന്റെ ഭാഗമായി ശിലാഫലകവും സ്ഥാപിച്ചു.

 

തൊഴിലാളികള്‍ കുളത്തിന്റെ ഇരുകരയിലും തദ്ദേശീയമായി ഉത്പാദിപ്പിച്ച വൃക്ഷതൈകള്‍ നട്ട് അമൃത് വാടികയും ഒരുക്കി. എല്ലാ അമൃത് സരോവര്‍ കുളങ്ങളുടെ കരകളിലും പതാക ഉയര്‍ത്തലും ദേശീയഗാനാലാപനവും നടന്നു.

വസുധാ കാ വന്ദന്‍ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു. തൊഴിലാളികള്‍ക്കും ബഹുജനങ്ങള്‍ക്കുമിടയില്‍ ദേശീയബോധം, സ്വതന്ത്ര ചിന്ത, സമര്‍പ്പണ മനോഭാവം എന്നീ ആശയങ്ങള്‍ വളര്‍ത്തുകയാണ് ലക്ഷ്യം.

ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അനൂപ് കുമാര്‍ ബ്ലോക്ക്തല പരിപാടിക്ക് നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ്പദ്ധതി ജീവനക്കാര്‍, മേറ്റുമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date