Skip to main content

ജില്ലയെ മാലിന്യമുക്തമാക്കാൻ ശുചിത്വ പാർലമെന്റ്

തിരുവനന്തപുരം ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള നടപടികൾക്ക് ശക്തി പകർന്ന് ശുചിത്വ പാർലമെന്റ്. ജില്ലാ ശുചിത്വ മിഷന്റെയും കുടുംബശ്രീ സി.ഡി. എസുകളുടെയും നേതൃത്വത്തിൽ കിഴുവിലം, ചെറുന്നിയൂർ, നാവായിക്കുളം, വിളപ്പിൽ ഗ്രാമപഞ്ചായത്തുകളിലാണ് ശുചിത്വ പാർലമെന്റ് നടന്നത്. സി ഡി. എസ് പൊതുസഭ അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരാണ് ശുചിത്വ പാർലമെന്റിൽ പങ്കെടുത്തത്. ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെയും മാലിന്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള വേദിയായി ശുചിത്വ പാർലമെന്റുകൾ മാറി. വാർഡ് തലത്തിൽ ശുചിത്വ അസംബ്ലികളും അയൽകൂട്ടതലത്തിൽ ചർച്ചകളും ഇതിന് മുന്നോടിയായി സംഘടിപ്പിച്ചിരുന്നു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ശശികല, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവരും അതത് ഗ്രാമപഞ്ചായത്തുകളിൽ നടന്ന ശുചിത്വ പാർലമെന്റിൽ പങ്കെടുത്തു.

date