Skip to main content
വാരപ്പെട്ടിയിലെ  കർഷകൻ കെ.ഒ തോമസിന് ആന്റണി ജോൺ എം.എൽ.എ സർക്കാരിന്റെ സാമ്പത്തിക സഹായം കൈമാറുന്നു,വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ  ആർ.അനിൽകുമാർ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ എന്നിവർ സമീപം

വാരപ്പെട്ടിയിലെ കർഷകൻ കെ.ഒ തോമസിന് മൂന്നര ലക്ഷം രൂപ സാമ്പത്തിക സഹായം കൈമാറി

വാഴ വെട്ടി നശിപ്പിക്കപ്പെട്ട  വാരപ്പെട്ടിയിലെ കർഷകൻ കെ.ഒ തോമസിന് കർഷക ദിനത്തിൽ സർക്കാരിന്റെ സാമ്പത്തിക  സഹായം കൈമാറി. കെ.എസ്.ഇ.ബിക്ക് വേണ്ടി ആന്റണി ജോൺ എം.എൽ.എ കർഷകന്റെ വസതിയിൽ നേരിട്ടെത്തിയാണ് സഹായ ധനമായ മൂന്നര ലക്ഷം രൂപ കൈമാറിയത്. 

കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ഡയറക്ടർ സജി പൗലോസ്, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ  ആർ.അനിൽകുമാർ, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, വാർഡ് മെമ്പർമാരായ  ദിവ്യ സലി, സി.ശ്രീകല, പ്രിയ സന്തോഷ്, കോതമംഗലം തഹസിൽദാർ റെയ്‌ച്ചൽ.കെ. വർഗീസ്, തൊടുപുഴ ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി.അനിൽ കുമാർ, കോതമംഗലം ട്രാൻസ്‌മിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ റുഖിയ, സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺസൺ  മാനുവൽ,  രാഷ്ട്രീയ -സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

date