Skip to main content
സി.ബി.സി എറണാകുളം യൂണിറ്റ് സംഘടിപ്പിച്ച സംയോജിത ബോധവത്കരണ പരിപാടി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിക്ക് തുടക്കം

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ഐ.സി.ഡി.എസ് പ്രോജക്റ്റ് ആലങ്ങാട് എന്നിവയുമായി ചേർന്ന് സംഘടിപ്പിക്കുന്ന  സംയോജിത ബോധവത്ക്കരണ പരിപാടിക്ക് തുടക്കം. ആലങ്ങാട് പീടികപ്പടിയിലെ നീരിക്കോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ  ബോധവൽക്കരണ പരിപാടി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ഏറ്റവും ലളിതമായി ജനങ്ങളിലെത്തിക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് അവർ പറഞ്ഞു. 

ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംആർ രാധാക‍‍ൃഷ്ണൻ, സി.ഡി.എസ് ഉദ്യോഗസ്ഥരായ നസീമ, സമീന, എറണാകുളം സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ കെ.അബ്ദു മനാഫ്, ടെക്നിക്കൽ അസിസ്റ്റന്റ് ജയറാം എന്നിവർ പങ്കെടുത്തു. 

പരിപാടിയോടനുബന്ധിച്ച് ആയുഷ് വകുപ്പിനു കീഴിൽ സൗജന്യ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്യസമരസേനാനികളെക്കുറിച്ചുള്ള ചിത്രപ്രദർശനവും വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. പരിപാടി വെള്ളിയാഴ്ച്ച (18.08.23) സമാപിക്കും.

date