Skip to main content

എൽ.ബി.എസ് സെന്റർ ഫ്രാഞ്ചൈസികൾക്ക് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിടുന്നത്. തൊഴിൽ നൈപുണ്യം വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്. ഐ ടി കോഴ്സുകൾക്കു പുറമെ ടൂറിസം ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നി മേഖലകളിലെ കോഴ്സുകളുടെ നടത്തിപ്പിനുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ നിർദിഷ്ട മാതൃകയിൽ സമർപ്പിക്കേണ്ട തീയതി 21.08.2023കൂടുതൽ വിവരങ്ങൾക്കായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ - 0471-2560333/6238553571 ഇമെയിൽ ഐഡി - lbsskillcentre@gmail.com

date