Skip to main content
ചേലക്കര ഗവ. ആയുർവേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു

ചേലക്കര ഗവ ആയുർവേദ ആശുപത്രി ഐ.പി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവ്വഹിച്ചു

ചേലക്കര ഗവ. ആയുർവേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപ വിനിയോഗിച്ചാണ് പുതിയ ഐ പി ബ്ലോക്ക് കെട്ടിടം ഒരുങ്ങുന്നത്.

ചടങ്ങിൽ ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അദ്ധ്യക്ഷയായി. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ സാന്റോ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രശാന്തി, ചേലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷലീൽ , ജില്ലാ പഞ്ചായത്തംഗം കെ ആർ മായ, ചേലക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി കെ ജാനകി, വാർഡ് മെമ്പർ എൽസി ബേബി, ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ എ എം അബ്ദുൾ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.

date