Skip to main content

അറിയിപ്പുകൾ 

അപേക്ഷ ക്ഷണിച്ചു 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള ത്രിദിന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തുന്നതിനായി സര്‍ക്കാര്‍/ എയ്ഡഡ് / അഫിലിയേറ്റഡ് കോളേജുകള്‍/ അംഗീകാരമുള്ള സംഘടനകള്‍/ മഹല്ല് ജമാഅത്തുകള്‍/ ചര്‍ച്ച് കമ്മിറ്റികള്‍ തുടങ്ങിയവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ www.minoritywelfare.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാം ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തിലേക്ക് അയക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 19 ന് വൈകുന്നേരം അഞ്ചുമണി വരെ. മുന്‍ വര്‍ഷങ്ങളില്‍ കോഴ്‌സ് നടത്തിയിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2724610, 9446643499, 9447881853

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഫിസിക്‌സ് വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ  തസ്തികയില്‍ ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള (എംഎസ് സി ഫിസിക്‌സ്) ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 21ന് രാവിലെ പത്ത് മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 2536125, 2537225     

സീറ്റുകള്‍ ഒഴിവ്

ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയില്‍ ബി.എ ഹിസ്റ്ററി, ബികോം, ബിസിഎ കോഴ്‌സുകളില്‍ എസ്.സി, എസ്.ടി, പിഡബ്യൂഡി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 21 വൈകുന്നേരം അഞ്ചു മണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2966800, 9188900210

  

അഗ്രോ കോൺക്ലേവ്

കണ്ണൂർ സർവകലാശാല, പിലിക്കോട് ഉത്തര മേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കിസാൻവാണി, ടെക്റ്റേൺ പ്രൈവറ്റ് ലിമിറ്റഡ്, ബിസിനസ് ഇൻക്യുബേഷൻ സെന്റർ എന്നിവയുടെ സം‍യുക്താഭിമുഖ്യത്തിൽ  ആഗസ്റ്റ് 18  ന് ഉച്ചയ്ക്ക് 2 മണിമുതൽ 5 മണിവരെ പിലിക്കോട് ഉത്തര മേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നൂതന കാർഷിക സംരംഭകർക്കായി അഗ്രോ കോൺക്ലേവ് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0467 2260632

date