Skip to main content

ഓണം ഖാദി മേള സമ്മാനപദ്ധതി: പ്രതിവാര നറുക്കെടുപ്പ് നടത്തി 

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്  നടത്തിവരുന്ന ഓണം ഖാദി മേളയുടെ ഭാഗമായുള്ള സമ്മാന പദ്ധതിയുടെ ഒന്നാം പ്രതിവാര നറുക്കെടുപ്പ് ഗാന്ധി ആശ്രമത്തില്‍ നടന്നു. ഓണക്കാലത്ത് ഖാദി വസ്ത്രങ്ങളുടെ  പ്രചാരണവും വിപണനവും മുന്‍നിര്‍ത്തിയാണ് സമ്മാന പദ്ധതി ആരംഭിച്ചത്. ഖാദി ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ കെ ഷിബി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  ആഴ്ചതോറും നല്‍കുന്ന 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് മലപ്പുറം സ്വദേശി വേലായുധന്‍ അര്‍ഹത നേടി.

സമ്മാന പദ്ധതിയില്‍ ബമ്പര്‍ സമ്മാനങ്ങളായി ടാറ്റാ ഇലക്ട്രിക് കാര്‍, ഇലക്ട്രിക് സ്കൂട്ടര്‍, ഒരു പവന്‍ സ്വർണ്ണം (14 പേര്‍ക്ക്) എന്നിവയും നല്‍കുന്നുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ്  ബമ്പര്‍ നറുക്കെടുപ്പ്. ചെറൂട്ടി റോഡില്‍  ജില്ലാ കോടതിക്ക് സമീപത്തുള്ള ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളിലും മറ്റ് കേന്ദ്രങ്ങളിലും നടക്കുന്ന ഓണം ഖാദി മേളയിൽ ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം കിഴിവോടെ ആഗസ്റ്റ് 28 വരെ ലഭിക്കും. 

കേരള സര്‍വ്വോദയ സംഘം ചെയര്‍മാന്‍ യു രാധാകൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ട്  ഷൈന്‍ ഇ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

date