Skip to main content

അറിയിപ്പുകൾ

നിയമനം നടത്തുന്നു

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് (5 ഒഴിവുകൾ), ജനറൽ സർജറി (9 ഒഴിവുകൾ) എന്നീ  വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അതാത് വിഭാഗത്തിൽ പി ജി യും ടി സി എം സി രജിസ്ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 - 2350216, 2350200

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നൂതന സാങ്കേതിക വിദ്യയായ ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്,  റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്. ഐ ടി കോഴ്സുകൾക്ക് പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ കോഴ്സുകളും ഉൾപ്പെടും. താൽപര്യമുള്ള പരിശീലന കേന്ദ്രങ്ങൾ / വ്യക്തികൾക്ക് അപേക്ഷ നൽകാം. അപേക്ഷകൾ നിർദിഷ്ട മാതൃകയിൽ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21. കൂടുതൽ വിവരങ്ങൾക്ക് : www.lbscentre.kerala.gov.in, Ibsskillcentre@gmail.com, ഫോൺ: 0471-2560333/6238553571  .

 

ടെണ്ടർ ക്ഷണിച്ചു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന് കീഴിൽ പാനോം നീർത്തടം മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതി ഫേസ് 5  ഡി എൽ ടി പ്രവർത്തനങ്ങൾക്ക് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫീ 1785 രൂപ + ജി എസ് ടി. ബിഡ് സ്വീകരിക്കുന്ന അവസാന തിയ്യതി :   സെപ്റ്റംബർ 4 വൈകിട്ട് 4 മണി. ബിഡ് സെപ്റ്റംബർ 7 ഉച്ചയ്ക്ക് രണ്ടു മണിക്ക് തുറക്കുന്നതാണ്. സമർപ്പിക്കേണ്ട വിലാസം : ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, സി ബ്ലോക്ക്, അഞ്ചാം നില കോഴിക്കോട് 20. കൂടുതൽ വിവരങ്ങൾക്ക്: 0495 2370790

date