Skip to main content

അറിയിപ്പുകൾ

ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി 

വ്യവസായ വാണിജ്യ വകുപ്പില്‍ നിന്നും മാര്‍ജിന്‍ വായ്പ കൈപ്പറ്റി കുടിശ്ശിക വരുത്തിയ യൂണിറ്റുകളുടെ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ജി.ഒ (ആര്‍.ടി)നമ്പര്‍ 200/2023/ഐഡി തിയ്യതി 13/03/2023 പ്രകാരം ഉത്തരവായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 03/06/2023 ല്‍ നിന്നും സെപ്റ്റംബർ മൂന്നു വരെ ദീര്‍ഘിപ്പിച്ചു. കാറ്റഗറി ഒന്ന് പ്രകാരം സംരംഭകന്‍ മരണപ്പെടുകയും സംരംഭം പ്രവര്‍ത്തന രഹിതമായിരിക്കുന്നതും ആസ്തികള്‍ ഒന്നും നിലവിലില്ലാത്തതുമായ യൂണിറ്റുകളുടെ മാര്‍ജിന്‍ മണി വായ്പാ കുടിശ്ശിക തുക പൂര്‍ണ്ണമായും എഴുതി തള്ളും. കാറ്റഗറി രണ്ട് പ്രകാരം പിഴപ്പലിശ പൂര്‍ണ്ണമായി ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന തിയ്യതി വരെ 6 ശതമാനം നിരക്കില്‍ പലിശ കണക്കാക്കുന്നതും പലിശയുടെ 50 ശതമാനം തുക ഇളവ് ചെയ്തും നല്‍കും. മുതല്‍ തുകയേക്കാള്‍ പലിശ തുക അധികരിക്കുന്ന പക്ഷം മുതല്‍ തുകക്ക് തുല്യമായി പലിശ തുക നിജപ്പെടുത്തുകയും തിരിച്ചടക്കാന്‍ ബാക്കി നില്‍ക്കുന്ന തുകയില്‍ നിന്ന് നേരത്തെ അടച്ച പലിശയും പിഴപ്പലിശയും കുറവ് ചെയ്തും നല്‍കും. വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ, കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം 0495-2766563, കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസ് 9961511542, കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസ് 9846923064, വടകര താലൂക്ക് വ്യവസായ ഓഫീസ് 8129213258

 

വാക്ക് ഇൻ ഇന്റർവ്യൂ

കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിൽ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ബി.കോം/ കോമേഴ്ഷ്യൽ പ്രാക്ടീസിൽ മൂന്നു വർഷ ഡിപ്ലോമ. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ സമാന തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. ടാലി സോഫ്റ്റ്‌വെയർ, എം.എസ് ഓഫീസ്, ടി ഡി എസ് ഫയലിംഗ് എന്നിവയിലുള്ള അനുഭവജ്ഞാനം അഭിലഷണീയം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും അസൽ രേഖകളും പകർപ്പുകളുമായി നിശ്ചിത സമയത്തിന് മുമ്പായി ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: www.geckkd.ac.in, 0495 2383210

 

മൃഗക്ഷേമ അവാർഡ് നൽകുന്നു

കണ്ണൂർ ജില്ലയിൽ മികച്ച മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനക്ക് ജില്ലാതലത്തിൽ അവാർഡ് നൽകുന്നു. 10000 രൂപയാണ് അവാർഡ് തുക.  മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷിക്കാവുന്നതാണ്. 2023 സെപ്റ്റംബർ 5 നു മുമ്പായി അപേക്ഷ ഫോറം പൂരിപ്പിച്ച് അടുത്തുള്ള മൃഗാശുപത്രികൾ വഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷ ഫോറം മൃഗാശുപത്രികളിൽ ലഭ്യമാണ്.

date