Skip to main content

അറിയിപ്പുകൾ

പരിശീലനം നൽകുന്നു

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'ആടിനെ അറിഞ്ഞാൽ ആദായം ഉറപ്പ് ' എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. ആഗസ്റ്റ് 24 ന് രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മലമ്പുഴയിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491- 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

 

അപേക്ഷ  ക്ഷണിച്ചു

കെൽട്രോൺ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് / ടാലി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9072592412, 9072592416

 

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ സാമൂഹ്യ വികസനം റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 വയസിനും 35 വയസിനും ഇടയിൽ ഉള്ളവരായിരിക്കണം. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്സലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപ്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത, ജനനതിയ്യതി  തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ്, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററുടെ പേരിൽ കോഴിക്കോട് മാറാവുന്ന ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നെടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് ഉൾപ്പെടെ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി കുടുംബശ്രീ ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ കോഴിക്കോട് 673 020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറം www.kudumbashree. org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2373678 

 

രജിസ്‌ട്രേഷൻ പുതുക്കാം 

താമരശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റര് ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളിൽ  പി.എസ്.സി. മുഖേനയോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയിൽ സ്ഥിരം ജോലി ലഭിക്കുകയും പ്രസ്തുത വിവരം രേഖാമൂലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയച്ചവരും/അറിയിക്കാത്തവരും പിന്നീട് രജിസ്ട്രേഷൻ പുതുക്കാതെ ലാപ്സായവരുമായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക്  സീനിയോരിറ്റിയോടുകൂടി സെപ്റ്റംബർ 30 വരെ പുതുക്കാവുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മേൽ പരാമർശിച്ച തരത്തിൽ രജിസ്ട്രേഷൻ ലാപ്സായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30 നുള്ളിൽ  എൻ ഒ സി സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടോ, ദൂതൻ മുഖേനയോ ഹാജരായി പ്രത്യേക പുതുക്കലിന് അപേക്ഷ  സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2225995

date