Skip to main content

ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധന നടത്തും

 

ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് മിന്നൽ പരിശോധന നടത്തുമെന്ന് ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ശ്രീമുരളി കെ.കെ അറിയിച്ചു. പരിശോധനക്കായി ജില്ലയിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പാക്കേജ് കമ്മോഡിറ്റീസ് നിയമപ്രകാരം ആവശ്യമുള്ള പ്രഖ്യാപനങ്ങൾ ഇല്ലാത്ത പായ്ക്കറ്റുകൾ വില്പന നടത്തുക, അളവിലും തൂക്കത്തിലും കുറവുവരുത്തി വില്പന നടത്തുക തുടങ്ങിയവ കണ്ടെത്തി നടപടികൾ സ്വീകരിക്കും. ഓണം വരെ പരിശോധന തുടരും.

ജില്ലയിൽ പരാതി പരിഹാരത്തിനായി ഹെൽപ്പ് ഡെസ്ക് തുറന്നു. ഉപഭോക്താക്കൾക്ക് പരാതി പരിഹാരത്തിനായി ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെടാവുന്നതാണ്. കോഴിക്കോട്: 0495 2374203, 8281698115 കൊയിലാണ്ടി:8281698110, വടകര: 8281698113, താമരശ്ശേരി: 9400064091.

date