Skip to main content
തിച്ചൂര്‍ ശ്രീ ഐരാണി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച മുഖമണ്ഡപത്തിന്റെ സമര്‍പ്പണവും ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഉദ്ഘാടനവും പട്ടികജാതി പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

തിച്ചൂര്‍ ക്ഷേത്രത്തിന്റെ മുഖമണ്ഡപവും റോഡും മന്ത്രി ഉദ്ഘാടനം ചെയ്തു

തിച്ചൂര്‍ ശ്രീ ഐരാണി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച മുഖമണ്ഡപത്തിന്റെ സമര്‍പ്പണവും ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഉദ്ഘാടനവും പട്ടികജാതി പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ൃ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്ഷേത്രത്തിലേക്കുള്ള റോഡ് ടൈല്‍ വിരിച്ച് നവീകരിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ 50 ലക്ഷം രൂപ സ്വരൂപിച്ചാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തിയത്.

ഉപദേശക സമിതി പ്രസിഡന്റ് എം രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത, വൈസ് പ്രസിഡന്റ് കെ കെ ബാബു, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ പ്രേംരാജ് ചൂണ്ടലാത്ത്, എം ബി മുരളീധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാബിറ, ഉപദേശക സമിതി സെക്രട്ടറി പി ശങ്കരന്‍കുട്ടി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ കെ കെ കല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രീതി ഷാജു, പഞ്ചായത്ത് മെമ്പര്‍മാരായ, പി കെ അനിത, വി ടി സജീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ എ അജി ഫ്രാന്‍സിസ്, ദേവസ്വം ഓഫീസര്‍ പി വി ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date