Skip to main content

സപ്ലൈകോ ഓണം ഫെയര്‍ 2023 ന് ഇന്ന് തുടക്കം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

സപ്ലൈകോ ഓണം ഫെയര്‍ 2023 ന് ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 19) തുടക്കമാകും. പാലക്കാട് കോട്ടമൈതാനത്ത് വൈകിട്ട് നാലിന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫെയര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും. ആദ്യവില്‍പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ നിര്‍വഹിക്കും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, വാര്‍ഡ് കൗണ്‍സിലര്‍ സാജോ ജോണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, സപ്ലൈകോ പാലക്കാട് റീജിയണല്‍ മാനേജര്‍ എസ്. കമറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വമ്പന്‍ ഓഫറുകളും വിലക്കുറവുമായാണ് ഇത്തവണ സപ്ലൈകോ ഓണം ഫെയര്‍ നടക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവര്‍ത്തന സമയം. പ്രവേശനം സൗജന്യമാണ്. റേഷന്‍ കാര്‍ഡുമായി വന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങാം. ആഗസ്റ്റ് 28 ന് ഓണം ഫെയര്‍ സമാപിക്കും. ജില്ലാ ഓണം ഫെയറിന് പുറമെ താലൂക്ക് തലത്തിലും നിയോജക മണ്ഡലതലത്തിലും ഓണം ഫെയര്‍ സംഘടിപ്പിക്കുന്നുണ്ട്. 13 ഇന സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ വിവിധ ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉത്പന്നങ്ങളുടെ കോംബോ ഓഫറും ഫെയറിലുണ്ട്.

date