Skip to main content

മലമ്പുഴ ഇടതുകര കനാല്‍ ഇന്ന് തുറക്കും

മലമ്പുഴ ഡാമിന്റെ ഇടതുകരകനാല്‍ കൃഷി ആവശ്യത്തിനായി ഇന്ന് (ആഗസ്റ്റ് 19) രാവിലെ 10 ന് നിയന്ത്രിത അളവില്‍ തുറക്കും. മലമ്പുഴ ഡാമിന്റെ വലതുകര കനാലും മംഗലം, പോത്തുണ്ടി ഡാമുകളുടെ ഇടത്-വലത് കനാലുകളുടെ ഷട്ടറുകളും 21 ന് രാവിലെ 10 ന് നിയന്ത്രിത അളവില്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ പി.പി സുമോദ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മലമ്പുഴ, മംഗലം, പോത്തുണ്ടി ജലസേചന പദ്ധതികളുടെയും ചേരാമംഗലം സ്‌കീമിന്റെയും പദ്ധതി ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം. മഴയുടെ അഭാവത്തില്‍ നടീല്‍ നടത്തിയിട്ടുള്ള പാടങ്ങള്‍ ഉണങ്ങി പോകുന്നുവെന്ന പദ്ധതി ഉപദേശകസമിതി അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കനാല്‍ തുറക്കാന്‍ തീരുമാനിച്ചത്. കര്‍ഷകരുടെ സഹകരണത്തോടെ ജലവിതരണം നടത്താനും യോഗത്തില്‍ തീരുമാനമായി.

date