Skip to main content

25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംബര്‍-2023 ന്റെ 3,80,000 ടിക്കറ്റുകള്‍ ജില്ലയില്‍ ഇതുവരെ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ 15.20 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല എന്ന നിലയില്‍ പാലക്കാട് ഒന്നാമതാണ്. ജില്

ഓണക്കാല വിപണിയുമായി ബന്ധപ്പെട്ട പരാതികള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഓണക്കാല വിപണിയില്‍ അളവ് തൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും രേഖപ്പെടുത്തിയ എം.ആര്‍.പി വിലയേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതിനും തൂക്കം, വില, പാക്കിങ് തീയതി മുതലായ വിവരങ്ങള്‍ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പന നടത്തുന്നതും സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ജില്ലാതലത്തിലും താലൂക്ക് തരത്തിലും കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ പരാതി അറിയിക്കാം. കണ്‍ട്രോള്‍ റൂം ആഗസ്റ്റ് 28 വരെ പ്രവര്‍ത്തിക്കുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ജില്ലാ കണ്‍ട്രോള്‍ റൂം- 0491 2505268
ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജനറല്‍ - 8281698085
ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ്-8281698092
അസിസ്റ്റന്റ് കണ്‍ട്രോള്‍ - 8281698086
ചിറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ - 8281698087
മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ - 8281698088
ഒറ്റപ്പാലം സര്‍ക്കിള്‍ -1 ഇന്‍സ്‌പെക്ടര്‍ - 8281698089
പട്ടാമ്പി ഇന്‍സ്‌പെക്ടര്‍ - 9400064087
ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ - 8281698091

date