Skip to main content

കെ.എസ്.ആര്‍.ടി.സി സൈലന്റ് വാലി യാത്ര 23 ന് താത്പര്യമുള്ളവര്‍ 9947086128 ല്‍ അറിയിക്കണം

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 23 ന് സൈലന്റ് വാലി സന്ദര്‍ശിക്കാന്‍ അവസരം. 50 പേര്‍ക്കാണ് സീറ്റ് ലഭ്യമാവുക. പ്രഭാതഭക്ഷണം, രാവിലെ പ്രകൃതിദത്ത ലഘു ഭക്ഷണം, ഉച്ച ഭക്ഷണം, പ്രവേശന ഫീ എന്നിവ ഉള്‍പ്പടെ 1250 രൂപയാണ് ചാര്‍ജ്ജ്. പാലക്കാട് കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് രാവിലെ ആറിന് പുറപ്പെട്ട് 7.45 ഓടെ മുക്കാലിയില്‍ എത്തും. പ്രഭാത ഭക്ഷണത്തിനു ശേഷം 8.30 ന് ജംഗിള്‍ സഫാരി, 1.30 ന് ഉച്ചഭക്ഷണം, 2.15 വരെ വനശ്രീ ഇക്കോ ഷോപ്പില്‍നിന്നും വന ഉത്പന്നങ്ങള്‍ വാങ്ങല്‍, മൂന്നിന് കാഞ്ഞിരപ്പുഴ, 5.30 ന് മടക്കം എന്നിങ്ങനെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് ഏഴോടെ പാലക്കാട് തിരിച്ചെത്തും. താത്പര്യമുള്ളവര്‍ യാത്രയുടെ പേര്, തിയതി എന്നിവയടക്കം 9947086128 എന്ന വാട്ട്‌സ് ആപ്പ് നമ്പറില്‍ സന്ദേശമയക്കണം.

date