Skip to main content

മഞ്ഞപ്പുഴ - രാമൻപുഴ സമഗ്രവികസന പദ്ധതി- ശില്പശാല സംഘടിപ്പിച്ചു 

 

മഞ്ഞപ്പുഴ - രാമൻപുഴ സമഗ്രവികസന പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത്തല ശില്പശാല സംഘടിപ്പിച്ചു. ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസ്സൈനാർ എമ്മച്ചംകണ്ടി അധ്യക്ഷത വഹിച്ചു. മഞ്ഞപ്പുഴ-രാമൻപുഴ സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ശില്പശാലയിൽ ചർച്ച നടന്നു. ഡി പി ആർ തയ്യാറാക്കുന്നതിനായി റിപ്പോർട്ടും അവതരിപ്പിച്ചു. 

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ എം, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ ഷിബിൻ, വാർഡ് മെമ്പർ ഹരീഷ് നന്ദനം തുടങ്ങിയവർ പങ്കെടുത്തു.

date