Skip to main content

വിപണിയില്‍ പരിശോധന നടത്തി 

 

ഓണത്തോടനുബന്ധിച്ച് വടകര താലൂക്കിൽ കുറ്റ്യാടി, തൊട്ടില്‍പ്പാലം മേഖലകളിലെ കച്ചവട സ്ഥാപനങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറികടകള്‍, ഇറച്ചികടകള്‍, ബേക്കറികള്‍, ഹോട്ടലുകൾ, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരിശോധന നടത്തിയത്.

കുറ്റ്യാടി മേഖലയില്‍ 22 കടകള്‍ പരിശോധിച്ചതില്‍ വില പ്രദര്‍ശിപ്പിക്കാത്ത മൂന്ന് കടകള്‍ക്കും തൊട്ടില്‍പ്പാലം മേഖലയില്‍ 10 കടകള്‍ പരിശോധിച്ചതില്‍ ഒരു കടക്കും നോട്ടീസ് നല്‍കി. ഒരേ ടൗണില്‍ സാധനങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുന്നത് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വില ഏകീകരിക്കണമെന്ന നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധന  തുടരും. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ഫൈസല്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ ശ്രീധരന്‍, രാജേഷ് സി.പി, ജീവനക്കാരായ ശ്രീജിത്ത്കുമാര്‍ കെ.പി എന്നിവര്‍ പങ്കെടുത്തു.

date