Skip to main content

ചേമഞ്ചേരിയിൽ വിജയപഥം:പ്രതിഭകളെ ആദരിക്കൽ നാളെ

 

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കൽ പരിപാടി 'വിജയപഥം' നാളെ( ആഗസ്റ്റ് 19 ) നടക്കും. വൈകീട്ട് നാല് മണിക്ക് പൂക്കാട് ആരഭി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി  വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചേമഞ്ചരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിക്കും.

വിവിധ പുരസ്കാരങ്ങൾ നേടിയ പ്രതിഭകളെയും, എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെയും ഗുരുപൂജ പുരസ്കാരം നേടിയ ശിവദാസൻ മാസ്റ്ററേയും ചടങ്ങിൽ ആദരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല എം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

date