Skip to main content

അറിയിപ്പുകൾ

സീറ്റുകൾ ഒഴിവുണ്ട്

കാസർഗോഡ് എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2023-24 അധ്യയന വർഷത്തിൽ ബി.എസ്.സി ഫിസിക്സ്, ബി.എ ഹിന്ദി, ബി.എ ഇക്കണോമിക്സ്, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.എ ഫങ്ഷണൽ ഇംഗ്ലീഷ്, ബി.കോം എന്നീ കോഴ്സുകളിൽ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഇതുവരെ യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈൻ അപേക്ഷ സമർപ്പിച്ച് കോപ്പി ഓഫീസിൽ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0467-2241345 

  

അപേക്ഷ ക്ഷണിച്ചു

മാളിക്കടവ് ഗവ: ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന  ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. താല്പര്യമുള്ളവർ 9526415698 നമ്പറിൽ ബന്ധപ്പെടുക.

 

ടെക്നോളജി മാനേജര്‍ തസ്തികയിൽ താത്കാലിക നിയമനം

പാലക്കാട് അഗ്രികള്‍ച്ചറ‍ൽ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി ഓഫീസി‍ൽ ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക്‌ നിയമനം നടത്തുന്നു. എം വി എസ് സി യാണ് യോഗ്യത. ശമ്പളം 30995/ രൂപ. 18 നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥിക‍ൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുക‍ള്‍ സഹിതം ആഗസ്റ്റ്‌ 26ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണ‍ൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ‍‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ‍‍‍‍‍‍‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയി‍ൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 
0495-2376179.

date