Skip to main content

സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി  

 

ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ കൃത്രിമ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, മറിച്ചു വിൽപ്പന, ഭക്ഷ്യ വസ്തുക്കളിലെ മായം, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മൊത്ത, ചില്ലറ സ്ഥാപനങ്ങളിലും ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്. 

122 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തുകയും കടയുടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.  ഒരേ സാധനത്തിന് അടുത്തടുത്ത കടകളിൽ വ്യത്യസ്ത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ന്യായവില മാത്രം ഈടാക്കുന്നതിനും വിലവിവര പട്ടിക പ്രദർശിപ്പിക്കുന്നതിനും വ്യാപാരികൾക്ക് നിർദേശം നൽകി. 

വീട്ടാവശ്യത്തിനുള്ള സബ്സിഡി നിരക്കിലുള്ള പാചക വാതകം ഹോട്ടലുകളിലും മറ്റും ഉപയോ​ഗിക്കുന്നത് ​ഗുരുതരമായ കുറ്റമാണ്. വീടുകളിൽ ​ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്നതിന് ബില്ലിൽ രേഖപ്പെടുത്തിയ ഡെലിവറി ചാർജ് മാത്രമേ ഈടാക്കാവൂവെന്നും ജില്ലാ സപ്ലെെ ഓഫീസർ അറിയിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരുന്നതും ​ഗുരുതര ക്രമക്കേടുകൾക്ക് പ്രോസിക്യൂഷനടക്കമുള്ള ശിക്ഷാ നടപടി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

date