Skip to main content

ഓണം വാരാഘോഷം;  കോഴിക്കോട് നഗരത്തിൽ ദീപക്കാഴ്ചയൊരുക്കും

 

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെ നഗരം ദീപാലംകൃതമാക്കും. നഗര ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ആഗസ്റ്റ് 20ന് വൈകുന്നേരം 6.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മാനാഞ്ചിറയിൽ നിർവഹിക്കും. വഴിയോരങ്ങളും കടകളും സ്ഥാപനങ്ങളും ഉൾപ്പെടെ നഗരം പൂർണമായും ദീപാലംകൃതമാക്കും. 

കോർപ്പറേഷൻ പരിധിയിലെ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പ്രകാശപൂരിതമാകും.

ദീപാലങ്കാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നഗരത്തിലെ മുഴുവൻ വ്യാപാര സംഘടനകളുടെയും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെയും പിന്തുണ ഉറപ്പു നൽകിയിട്ടുണ്ടെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു. മികച്ച ദീപാലങ്കാരങ്ങൾക്ക് വിവിധ മേഖലകളിലായി പുരസ്‌കാരങ്ങൾ നൽകും.

date