Skip to main content

അറിയിപ്പുകൾ

ഇന്റർവ്യൂ 

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സി ഡി എം സി പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ആഗസ്റ്റ് 23 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യത: എം ഫിൽ ക്ലിനിക്കൽ സൈക്കോളജിയും ആർ സി ഐ രജിസ്‌ട്രേഷനും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഐഡന്റിഫിക്കേഷൻ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

 

താത്കാലിക ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ കോസ്മറ്റോളജി, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ് ), ഇന്റീരിയൽ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരോ ഒഴിവിലേക്ക് താത്കാലിക ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബി.ടെക്/ ഒരു വർഷത്തെ പ്രവൃത്തി പരിചയം. താത്പര്യമുള്ളവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ആഗസ്റ്റ് 23ന്  രാവിലെ പത്ത് മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2373976 

   

യോഗം ഉണ്ടായിരിക്കുന്നതല്ല

ജില്ലാ വികസന സമിതിയുടെ 2023 ആഗസ്റ്റ് മാസത്തെ യോഗം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

date