Skip to main content

അറിയിപ്പുകൾ

സ്പോർട്സ് ക്വോട്ട പ്രവേശനം

ഗവ.കോളേജ്‌ തലശ്ശേരി ചൊക്ലിയില്‍ വിവിധ കോഴ്സുകളില്‍ സ്പോർട്സ് ക്വോട്ടയിൽ സീറ്റുകള്‍ ഒഴിവുണ്ട്‌. അർഹരായ വിദ്യാർത്ഥികൾ അപേക്ഷ ആഗസ്റ്റ് 21 നുള്ളിൽ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 9747822484, 9188900210

  

അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 25ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ഓൺലൈനായി (മെഡിക്കൽ ഓഫീസർ : https://tinyurl.com/yyhfvpht സ്‌പെഷ്യൽ എജുക്കേറ്റർ : https://tinyurl.com/27hccmky ) അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2374990

 

ഇന്റർവ്യൂ

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എമർജൻസി മെഡിസിൻ വിഭാഗം നടത്തുന്ന ഒരു വർഷത്തെ എമർജൻസി മെഡിസിൻ നഴ്‌സിംഗ് പ്രാക്ടിക്കൽ ട്രെയിനിംഗ്‌ പ്രോഗ്രാമിലേയ്ക്ക് ബി.എസ്.സി നഴ്‌സിംഗ്/ജി.എൻ.എം. നഴ്‌സിംഗ് കോഴ്സുകൾ പാസായവർക്ക് ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് എച്ച്.ഡി.എസ് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഒരു വർഷം നീണ്ടു നിൽക്കുന്ന നഴ്‌സിംഗ് പ്രവൃത്തിപരിചയ പരിശീലന പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് ആദ്യത്തെ ആറുമാസം മൂവായിരം രൂപ സ്റ്റെപ്പെന്റോട് കൂടിയ ട്രെയിനിംഗും പിന്നീടുള്ള ആറുമാസം ഏഴായിരം രൂപ സ്റ്റൈപ്പന്റോട് കൂടിയുള്ള ട്രെയിനിംഗും ആയിരിക്കും.

date