Skip to main content

പള്ളിക്കൽ അഗ്രോ സർവീസ് സെന്റർ ഓഫീസ് നവീകരണ ഉദ്ഘാടനം ഇന്ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും.

 

 

 കൃഷിവകുപ്പിന്റെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പള്ളിക്കലിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിന്റെ ഓഫീസ് നവീകരണ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഇന്ന്(ആഗസ്ത് 14)നിർവഹിക്കും.

 ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് നടക്കുന്ന ചടങ്ങിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ അധ്യക്ഷനും ടിവി ഇബ്രാഹിം എംഎൽഎ മുഖ്യാതിഥിയുമാവും. 

 

 പള്ളിക്കലിൽ കുമ്മനാട്ട് വളപ്പിലെ വ്യവസായ കേന്ദ്രത്തിൽ 2019 ലാണ് അഗ്രോ സർവീസ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. ഒട്ടേറെ പ്രവർത്തനങ്ങളുമായി കർഷകർക്ക് സഹായമേകുന്ന സ്ഥാപനത്തിന് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് ഓഫീസും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.

 

date