Skip to main content

പോളിടെക്നിക്ക് സ്പോട്ട് അഡ്മിഷൻ

മലപ്പുറം ജില്ലയിലെ 2023-24 അധ്യയന വർഷത്തേക്കുള്ള മുഴുവൻ പോളിടെക്നിക്ക് കോളേജുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 17 മുതൽ 22 വരെ പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്ക് കോളജിൽ നടക്കും. ആഗസ്റ്റ് 17ന് രാവിലെ ഒമ്പതിന് എൽ.എ, ഡി.വി, കെ.എൻ, ബി.എക്സ്, കെ.യു, എസ്.ടി, ഭിന്നശേഷി എന്നീ വിഭാഗത്തിലുള്ളവരും 10.30ന് ഒന്ന് മുതൽ 10000 വരെ സ്ട്രീം ഒന്ന് റാങ്കിലുള്ളവരും ഉച്ചയ്ക്ക് 12ന് 10001 മുതൽ 12000 വരെ സ്ട്രീം ഒന്ന് റാങ്കിലുള്ളവരും സ്പോട്ട് അഡ്മിഷന് ഹാജരാവണം. 18ന് രാവിലെ ഒമ്പതിന് 12001 മുതൽ 16000 വരെ സ്ട്രീം ഒന്ന് റാങ്കിലുള്ളവരും 10.30ന് 16001 മുതൽ 20000 വരെ സ്ട്രീം ഒന്ന് റാങ്കിലുള്ളവരും ഉച്ചയ്ക്ക് രണ്ടിന് 20001 മുതൽ 23000 വരെ സ്ട്രീം ഒന്ന് റാങ്കിലുള്ളവരും ഹാജരാവണം. 19ന് രാവിലെ ഒമ്പതിന് 23001 മുതൽ 26500 വരെ സ്ട്രീം ഒന്ന് റാങ്കിലുള്ളവരും 10.30ന് 26501 മുതൽ 30000 വരെ സ്ട്രീം ഒന്ന് റാങ്കിലുള്ളവരും 11.30ന് 30001 മുതൽ 34000 വരെ സ്ട്രീം ഒന്ന് റാങ്കിലുള്ളവരും ഉച്ചയ്ക്ക് രണ്ടിന്  രജിസ്റ്റർ ചെയ്ത ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റുള്ള എല്ലാവരും ഹാജരാവണം. 21ന് രാവിലെ ഒമ്പതിന് 34001 മുതൽ 37500 വരെ സ്ട്രീം ഒന്ന് റാങ്കിലുള്ളവരും 10.30ന് 37501 മുതൽ 45000 വരെ സ്ട്രീം ഒന്ന്  റാങ്കിലുള്ളവരും ഉച്ചയ്ക്ക് 12ന്  45001 മുതൽ 54000 വരെ സ്ട്രീം ഒന്ന് റാങ്കിലുള്ളവരും ഹാജരാവണം. 22ന് രാവിലെ ഒമ്പതിന് 54001 മുതൽ രജിസ്റ്റർ ചെയ്ത സ്ട്രീം ഒന്ന് റാങ്കിലുള്ള എല്ലാവരും 11.30ന് കോട്ടക്കൽ വനിതാ പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് കോഴ്സിനു വേണ്ടി സ്ട്രീം രണ്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പെൺകുട്ടികളും ഹാജരാവണം.  
www.polyadmission.org  എന്ന വെബ്സൈറ്റിൽ സ്പോട്ട് അഡ്മിഷന് വേണ്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർ അഡ്മിഷൻ സ്ലിപ്പും, പുതുതായി അഡ്മിഷന് വരുന്നവർ രജിസ്ട്രേഷൻ സ്ലിപ്പും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിന്റെ കൂടെയാണ് ഹാജരാവേണ്ടത്. പി.ടി.എ ഫണ്ട് ഒഴികെയുള്ള എല്ലാ ഫീസുകളും എ.ടി.എം കാർഡ് (ഇ-പോസ്) മുഖേന മാത്രമെ അടക്കാൻ സാധിക്കുകയുള്ളു.
കമ്മ്യൂണിറ്റി റിസർവേഷൻ ലഭിക്കണമെങ്കിൽ  എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ കൂടെ വരുമാന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നോക്രീമിലെയർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എസ്.സി/എസ്.ടി വിഭാഗത്തിന് തഹസിൽദാർ നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

date