Skip to main content

ഒഴിഞ്ഞു കിടക്കുന്ന എൻജിനിയറിംഗ് സീറ്റുകളിൽ പ്രവേശനം

     പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് നടപടികൾക്കു ശേഷം ഒഴിഞ്ഞു കിടക്കുന്ന എൻജിനിയറിംഗ് സീറ്റുകളിലേക്ക് സ്വന്തമായി പ്രവേശനം നടത്താൻ എല്ലാ സർക്കാർ നിയന്ത്രിത കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളജുകൾക്കും സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്കും വ്യവസ്ഥകളോടെ അനുമതി നൽകി ഉത്തരവായി. മെറിറ്റും എ. ഐ. സി. ടി. ഇ മാനദണ്ഡവുമനുസരിച്ചാകണം പ്രവേശനം. പ്രവേശനം നൽകുന്ന വിദ്യാർഥികളുടെ ലിസ്റ്റ് സാങ്കേതിക സർവകലാശാലയുടെ പരിശോധയ്ക്കും അംഗീകാരത്തിനും വിധേയമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

പി.എൻ.എക്‌സ്3980/2023

date