Skip to main content
കണ്ടശ്ശാംകടവ് ജലോത്സവ ആരവത്തിന് അത്തം നാളോടെ കൊടിയേറി.

കണ്ടശ്ശാംകടവ് ജലോത്സവത്തിന് കൊടിയേറി

കണ്ടശ്ശാംകടവ് ജലോത്സവ ആരവത്തിന് അത്തം നാളോടെ കൊടിയേറി. കേരള സര്‍ക്കാര്‍ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ റോളിങ് ട്രോഫിക്കും ജലോത്സവ ഓണാഘോഷങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ പതാക ഉയര്‍ത്തിയത്തോടെ തുടക്കമായി.

സാംസ്‌കാരിക സമ്മേളനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജലോത്സവ ലോഗോ പ്രകാശനവും നടന്നു. വര്‍ണ്ണ മികവോടെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയും പരിപാടിയുടെ ഭാഗമായി നടന്നു. മണലൂര്‍-വാടാനപ്പള്ളി പഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന ജലോത്സവം അത്തം മുതല്‍ പത്ത് ദിവസങ്ങളിലായി സംഘടിപ്പിക്കും. വള്ളം കളി ആഗസ്റ്റ് 30 ന് നടക്കും. നാടന്‍പാട്ട് , ഡാന്‍സ്, തിരുവാതിര, ഗാനമേള, പൂക്കള മത്സരം, നൃത്ത സന്ധ്യ, ഓട്ടന്‍ തുള്ളല്‍, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികള്‍ തുടങ്ങി വിവിധ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടക്കുക.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സൈമണ്‍ തെക്കത്ത്, ശാന്തി ഭാസി, ജില്ലാ പഞ്ചായത്ത് അംഗം വി എന്‍ സുര്‍ജിത്ത്, മഞ്ജുള അരുണ്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജലവാഹിനി ബോട്ട് ക്ലബ് അംഗങ്ങള്‍, സംഘാടക സമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date