Skip to main content
ചേലക്കര നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിട്ട് സോഷ്യല്‍ പ്രോഗ്രാം

ചേലക്കരയില്‍ സമഗഗ്ര വിദ്യാഭ്യാസ, ശാക്തീകരണ പദ്ധതി വരുന്നു

ചേലക്കര നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിട്ട് സോഷ്യല്‍ പ്രോഗ്രാം ഫോര്‍ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് ഓഫ് ചേലക്കര (സ്പീക്ക്) പദ്ധതിക്ക് വരുന്നു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ചേലക്കര മണ്ഡലത്തില്‍ സ്പീക്ക് പദ്ധതി ഒരുങ്ങുന്നത്. പദ്ധതിയുടെ ആദ്യ പരിപാടിയായി അധ്യാപക ദിനത്തില്‍ മണ്ഡലത്തിലെ വിരമിച്ച എല്ലാ അധ്യാപകരെയും ആദരിക്കും. സെപ്തംബര്‍ 5ന് ചേലക്കര ഗവ. പോളി ടെക്നിക്ക് കോളേജില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചേലക്കര പൊതു മരാമത്ത് ഗസ്റ്റ് ഹൗസില്‍ മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഇതുമായി ബന്ധപ്പെട്ട സംഘാടകസമി യോഗം ചേര്‍ന്നു. ഡോ. എ. എം അബ്ദുള്‍ ഷരീഫ് ചെയര്‍മാനും, എം എന്‍ നീലകണ്ഠന്‍ കണ്‍വീനറും. കെ വി കമറുദ്ദീന്‍ ട്രഷററുമായുള്ള 101 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം കെ പത്മജ, കെ പത്മജ, കെ ജയരാജ്, ഗിരിജ മേലേടത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ ആര്‍ മായ, മന്ത്രിയുടെ പ്രതിനിധി കെ കെ മുരളീധരന്‍, വടക്കാഞ്ചേരി എ ഇ ഒ ബുഷറ പി എം, ഡോ. എ. എം. അബ്ദുല്‍ ഷെരീഫ്, ഡോ. സതീഷ് പരമേശ്വരന്‍. എസ് എസ് കെ ബിപിസിമാരായ കെ. പ്രമോദ്, ജയപ്രഭ, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date