Skip to main content
ചൂണ്ടൽ പഞ്ചായത്തിലെ പെലക്കാട്ട് പയ്യൂർ 43-ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്ക് സ്വന്തമായൊരു അങ്കണവാടി കെട്ടിടം എന്ന സ്വപനം യാഥാർത്ഥ്യമാകുന്നു

പെലക്കാട്ട് പയ്യൂർ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം വരുന്നു

ചൂണ്ടൽ പഞ്ചായത്തിലെ പെലക്കാട്ട് പയ്യൂർ 43-ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്ക് സ്വന്തമായൊരു അങ്കണവാടി കെട്ടിടം എന്ന സ്വപനം യാഥാർത്ഥ്യമാകുന്നു. ടിഎൽ പീയൂസ് ഇഷ്ടദാനമായി നൽകിയ നാലേകാൽ സെന്റ് ഭൂമിയിലാണ് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 5 ലക്ഷം രൂപ സാമൂഹ്യക്ഷേമ വകുപ്പിന്റെ 2 ലക്ഷം രൂപ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്.

കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവ്വഹിച്ചു.പെലക്കാട്ടു പയ്യൂർ ഗ്രീൻസിയ നഗറിൽ നടന്ന ചടങ്ങിൽ ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം എ വി വല്ലഭൻ എന്നിവർ മുഖ്യാതിഥികളായി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ജോസ് , സ്ഥിരം സമിതി അധ്യക്ഷ മാഗി ജോൺസൺ , ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി, സെക്രട്ടറി കെ ഇ ഉണ്ണി, അങ്കണവാടിക്ക് ഭൂമിഇഷ്ടദാനമായി നൽകിയ ടിഎൽ പീയൂസ് , പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ കെ ടി ബാലകൃഷ്ണൻ സ്വാഗതവും സംഘാടക സമിതി കൺവീനർ എം ബി പ്രവീൺ നന്ദിയും പറഞ്ഞു.

date