Skip to main content

വീട്ടുവളപ്പില്‍ വിളയുന്ന പച്ചക്കറികളും വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളും മറ്റെന്തായാലും വില്‍ക്കാന്‍ താത്പര്യമുണ്ടോ ? നിയര്‍2മി ആപ്പുണ്ട്

വീട്ടുവളപ്പില്‍ വിളയുന്ന പച്ചക്കറികളും വീട്ടില്‍ ഉണ്ടാക്കുന്ന ചില പലഹാരങ്ങളും മറ്റെന്തായാലും വീട്ടാവശ്യത്തിന് എടുത്ത ശേഷം ബാക്കിയുള്ളത് വില്‍ക്കാന്‍ താത്പര്യമുണ്ടോ? അത്തരം താത്പര്യമുള്ളവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്മിഷന്‍ പാലക്കാട് വിഭാഗത്തിന്റെ പിന്‍ന്തുണയോടെ ആരംഭിച്ച ഒരു ആപ്പുണ്ട്. നിയര്‍2മി ആപ്പ്. ഇടനിലക്കാരില്ലാതെ എത്ര കുറഞ്ഞ അളവിലും ഈ ആപ്പിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാം. വടവന്നൂര്‍ സ്വദേശി അരുണ്‍ നാരായണന്‍കുട്ടിയും ഭാര്യ രശ്മിയും ചേര്‍ന്നാണ് കുറഞ്ഞ അളവില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനുമുള്ള ഇത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, പലഹാരങ്ങള്‍, അരി, മുളക്‌പൊടി, മല്ലിപൊടി, കോഴി, മീന്‍ തുടങ്ങിയ എന്തും വില്‍ക്കാനും വാങ്ങാനും സാധിക്കും.
ഇടനിലക്കാരില്ലാതെ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാമെന്നതാണ് ആപ്പ് കൊണ്ടുള്ള പ്രയോജനം. മലയാളത്തിലും ഇംഗ്ലീഷിലും ആപ്പ് ഉപയോഗിക്കാം. വാങ്ങാനും വില്‍ക്കാനും സൗകര്യപ്രദമാവുന്ന രീതിയില്‍ ഉത്പന്നങ്ങളെ ഹോം മെയ്ഡ്, കുടുംബശ്രീ, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിങ്ങനെ തരം തിരിച്ചാണ് നല്‍കിയിരിക്കുന്നത്.
 

date