Skip to main content
ഫോട്ടോ: നിയര്‍2മി ആപ്പ് ക്യു.ആര്‍ കോഡ്.

നിയര്‍2മി ആപ്പിന് അടിസ്ഥാന സൗകര്യമൊരുക്കിയത് സ്റ്റാര്‍ട്ടപ് മിഷന്‍

സ്റ്റാര്‍ട്ടപ് മിഷനാണ് നിയര്‍2മി ആപ്പിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയിട്ടുള്ളത്. സ്റ്റാര്‍ട്ടപ് മിഷന്റെ പാലക്കാട് പോളിടെക്‌നിക്ക് അഡ്മിന്‍ ബ്ലോക്കിലാണ് നിയര്‍2മി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായ സാമ്പത്തിക വികസനം, സ്ത്രീ ശാക്തീകരണം, സ്വയംപര്യാപ്തമായ സമൂഹം, പ്രാരംഭ സംരംഭകര്‍ക്കുള്ള പ്രോത്സാഹനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു ആശയം വികസിപ്പിച്ചതെന്ന് അരുണ്‍ നാരായണന്‍കുട്ടി പറയുന്നു. സ്വകാര്യകമ്പനികളില്‍ രാജ്യത്തിനകത്തും പുറത്തുമായി ജോലി ചെയ്യുകയായിരുന്ന അരുണ്‍ നാട്ടിലെത്തി ജൈവ കൃഷിയിലേക്ക് കടന്നതോടെയാണ് ചെറുകിട കര്‍ഷകരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നത്. അതിന് പരിഹാരമായാണ് ഇത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

date