Skip to main content

കുടുംബശ്രീ ഓണം വിപണനമേള 21 മുതല്‍ കോട്ടമൈതാനത്ത്

കുടുംബശ്രീയുടെ ഓണം വിപണനമേള ആഗസ്റ്റ് 21 മുതല്‍ 27 വരെ പാലക്കാട് കോട്ടമൈതാനത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ വിപണനമേള ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ പരിപാടിയില്‍ അധ്യക്ഷയാവും. കുടുംബശ്രീ സംഘകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികള്‍, കുടുംബശ്രീ ചെറുകിട സംരംഭകരുടെ അച്ചാറുകള്‍, കൊണ്ടാട്ടം, ജൂട്ട് ബാഗുകള്‍, ചിപ്‌സ്, കൈത്തറി തുണിത്തരങ്ങള്‍, ട്രൈബല്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ മേളയില്‍ ലഭ്യമാവും. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസന്‍, ജില്ല പ്രോഗ്രാം മാനേജര്‍ ആര്‍. ലക്ഷ്മി, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. ബേബി, വാര്‍ഡ് കൗണ്‍സിലര്‍ സാജോ ജോണ്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ കെ. റീത്ത, കെ. സുലോചന എന്നിവര്‍ പങ്കെടുക്കും.

date