Skip to main content

അത്തപ്പൂക്കള മത്സരം 22ന്

സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി ആഗസ്റ്റ് 22 ന് പാലക്കാട് ഇന്‍ഡോസര്‍ സ്റ്റേഡിയത്തില്‍ അത്തപ്പൂക്കള മത്സരം നടത്തുന്നു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് മത്സരം. ഓരോ പൂക്കളവും 16 ചതുരശ്ര അടി(4X4) വിസ്തീര്‍ണമുള്ള സ്ഥലത്ത് ഒരുക്കണം. പുതിയ പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാവൂ. 20,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5000 രൂപയും ലഭിക്കും. ഒരു ടീമില്‍ അഞ്ച് പേരില്‍ കവിയരുത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ആഗസ്റ്റ് 21 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലോ onamdtpcpkd@gmail.com ലോ രജിസ്റ്റര്‍ ചെയ്യണമെന്ന് ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0491 2538996.
 

date