Skip to main content

ചുങ്കത്തറയില്‍ മത്സ്യ ഫെഡിന്റെ ഫിഷ് മാര്‍ട്ട് ഉദ്ഘാടനം ഇന്ന്

വിഷരഹിത മത്സ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മത്സ്യ ഫെഡിന്റെ നേതൃത്വത്തിലുള്ള ഹൈടെക് ഫിഷ്‍മാര്‍ട്ട് ചുങ്കത്തറയില്‍ ഇന്ന് (ആഗസ്റ്റ് 21, തിങ്കള്‍) പ്രവര്‍ത്തനം തുടങ്ങും. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഫിഷ്മാര്‍ട്ട് പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി റീഷ അദ്ധ്യക്ഷത വഹിക്കും. 

സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി, ഏറ്റവും ഗുണമേന്മയുള്ളതും രാസവസ്തു വിമുക്തവുമായ മത്സ്യം ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ‘ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ഫിഷ് മാർട്ട്’ പദ്ധതിയുടെ ഭാഗമായാണ് ഫിഷ്‍മാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങുന്നത്. മലപ്പുറം ജില്ലയിലെ വിവിധ ഹാർബറുകൾ, ഫിഷ് ലാന്റിങ് സെന്ററുകൾ എന്നിവിടങ്ങളിലെ മത്സ്യ തൊഴിലാളികളില്‍ നിന്നാണ് ഫിഷ് മാര്‍ട്ടിലേക്ക് മത്സ്യം ശേഖരിക്കുക. മത്സ്യ വില്‍പ്പനയോടൊപ്പം മത്സ്യങ്ങളുടെ വിവിധ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും ഇവിടെ നിന്ന് പൊതുജനങ്ങള്‍ക്ക് വാങ്ങാനാവും.

date